തിരുവനന്തപുരം: ദളിത് സംഘടനകളുടെ ദേശീയ നേതാവും സാംബവ മഹാസഭ മുൻ സംസ്ഥാന പ്രസിഡന്റുമായ ഉള്ളൂർ ഭാസിനഗർ ജലധാരയിൽ കെ.രാമൻകുട്ടി (89) അന്തരിച്ചു. വ്യവസായ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം കേരള എൻ.ജി.ഒ യൂണിയന്റെ സ്ഥാപകനേതാക്കളിൽ ഒരാളാണ്. ജോലി രാജിവച്ച് പൊതുരംഗത്ത് സജീവമായ അദ്ദേഹം ദളിത് സംഘടനകളുടെ ദേശീയ കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി,ഓൾ ഇന്ത്യ എസ്.സി എസ്.ടി. ഓർഗനൈസേഷൻ മുൻ ദേശീയ ജനറൽ സെക്രട്ടറി,ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി സംസ്ഥാന വൈസ് ചെയർമാൻ,ജലധാര മാസികയുടെ ചീഫ് എഡിറ്റർ തുടങ്ങിയ പദവികൾ വഹിച്ചു.
ഭാര്യ:സി.തങ്കമണി. മക്കൾ:ഡോ.വിനോദ്കുമാർ (വെറ്ററിനറി സർജൻ,കോഴിക്കോട്),പ്രമോദ്കുമാർ (ബിസിനസ്),ബിജു രാജ്കുമാർ (വിമുക്തഭടൻ),ബിനുരാജ്കുമാർ (യു.എസ്.എ).മരുമക്കൾ:ഡോ.ബിന്ദു (പ്രൊഫസർ,എം.ഇ.എസ് ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജ്,ആലുവ),അഞ്ജലി (ബ്യൂട്ടീഷ്യൻ),ഷർമിള ബിജു (ഡിസൈനർ),സന്ധ്യ ബിനു (അദ്ധ്യാപിക,കാസർകോട്). മൃതദേഹം ഇന്ന് രാവിലെ വീട്ടിലും ഉച്ചയ്ക്ക് 12 മുതൽ 3 വരെ തൈക്കാട് ശാന്തികവാടത്തിലും പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം ഉച്ചയ്ക്ക് 3.30ന് തൈക്കാട് ശാന്തികവാടത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |