തിരുവനന്തപുരം: വിവാഹ ജീവിതം തകര്‍ന്ന് വീട്ടിലെത്തിയ യുവതിക്ക് സ്വന്തം വീട്ടില്‍ നിന്ന് നേരിടേണ്ടി വന്നത് ഞെട്ടിക്കുന്ന സ്ഥിതി. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് 30കാരിയായ യുവതിക്ക് സ്വന്തം വീട്ടില്‍ നിന്ന് തന്നെ ലൈംഗിക അതിക്രമ ശ്രമം നേരിടേണ്ട ദുരവസ്ഥയുണ്ടായത്. യുവതിയോട് മോശമായി പെരുമാറിയതാകട്ടെ സ്വന്തം പിതാവും. 30 വയസ്സുള്ള സ്വന്തം മകളേയാണ് പിതാവ് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചത്.
വിവാഹിതയായ യുവതിയും ഭര്‍ത്താവും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. അഭിപ്രായ വ്യത്യാസവും വാക്ക് തര്‍ക്കവും പതിവായതോടെയാണ് 30കാരി സ്വന്തം വീട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. ഇതിന് പിന്നാലെ ഭര്‍ത്താവ് യുവതിയെ ഉപേക്ഷിക്കുകയും ചെയ്തു. സ്വന്തം വീട്ടില്‍ പിതാവിന്റെ ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി.
നിലവില്‍ ഇയാള്‍ റിമാന്‍ഡിലാണ്. ആര്യനാട് ഇന്‍സ്‌പെക്ടര്‍ വി.എസ് അജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |