തിരുവനന്തപുരം: ചടങ്ങുകളിൽ ഉപയോഗിക്കുന്ന വെൽക്കം ഡ്രിങ്കുകളിൽ നിന്നും മഞ്ഞപ്പിത്തം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയെ അറിയിച്ചു. പലരും മലിനജലം ഉപയോഗിച്ചാണ് ഡ്രിങ്കുകൾ ഉണ്ടാക്കുന്നത്. അതേസമയം,മഞ്ഞപ്പിത്തം അടക്കമുള്ള പകർച്ചവ്യാധികളുടെ പ്രതിരോധത്തിന് വിദഗ്ദ്ധ നിർദ്ദേശങ്ങൾ വകുപ്പുകളുടെ ഏകോപനത്തിലൂടെ നടപ്പാക്കുന്നതായി മന്ത്രി അറിയിച്ചു. മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കുട്ടികളെ പോഷകാഹാരക്കുറവ്,വ്യായാമത്തിന്റെ അഭാവം,ഉറക്കമില്ലായ്മ എന്നിവയ്ക്ക് കാരണമാകുകയും മസ്തിഷ്‌ക വികാസത്തിലെ കാലതാമസം,ദുർബല പ്രതിരോധ സംവിധാനങ്ങൾ,വിഷാദം തുടങ്ങിയവയിലേക്ക് നയിക്കുന്നതായി വി.ആർ. സുനിൽമാർ,ഇ.ടി. ടൈസൺ മാസ്റ്റർ,മുഹമ്മദ് മുഹസിൻ,വാഴൂർ സോമൻ എന്നിവർക്ക് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |