തിരുവനന്തപുരം:കെ.എസ്.ഇ.ബി.ക്ക് വൈദ്യുതി വാങ്ങാനായി സ്വകാര്യ കമ്പനിക്ക് കരാർ നൽകാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കെ.പി.സി.സി സീനിയർ വൈസ് പ്രസിഡന്റ് എൻ.ശക്തൻ പറഞ്ഞു.
വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള പവർ വർക്കേഴ്സ് കോൺഗ്രസ് നടത്തിയ ദ്വിദിനസത്യഗ്രഹ സമരത്തിന്റെ സമാപന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.പി.ഡബ്ളിയു.സി വർക്കിംഗ് പ്രസിഡന്റ് അലി അറയ്ക്കപ്പടി അദ്ധ്യക്ഷത വഹിച്ചു.ഐ.എൻ.ടി.യു.സി അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറിയും ജില്ലാ പ്രസിഡന്റുമായ വി.ആർ.പ്രതാപൻ, സംസ്ഥാന സെക്രട്ടറി പ്രദീപ് നെയ്യാറ്റിൻകര, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ആർ.എസ്.വിനോദ് മണി,ടി.വി.സുരേഷ്,എസ്.താജുദ്ദീൻ,സാബുകുമാർ,ഡി.ഷുബീല,ജാഫർമോൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |