ഗിന്നസ് വേൾഡ് റെക്കാഡ് നേടുന്നതിനായി യുവാവിന്റെ തലയിൽ തേങ്ങകൾ വച്ച് ബേസ്‌ബോൾ ബാറ്റുപയോഗിച്ച് അടിച്ച് തകർക്കുന്ന വീഡിയോ വൈറലാകുന്നു. സാഹസിക പ്രവൃത്തികൾ ചെയ്ത് പ്രശസ്തി നേടിയ ഇന്ത്യയിൽ നിന്നുളള ഒരു കൂട്ടം യുവാക്കളുടെ സംഘമായ ബിർ ഖാസ്‌ലയുടെ അമ്പരപ്പിക്കുന്ന വീഡിയോയാണിത്. ഗിന്നസ് വേൾഡ് റെക്കാഡിന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ ഉളളത്. ഒരു മിനിട്ടിൽ 85 തേങ്ങകൾ യുവാവിന്റെ തലയിൽ വച്ച് അടിച്ച് പൊട്ടിക്കുന്നതാണ് വീഡിയോ.
ഗിന്നസ് റെക്കാഡ് നേടുന്നതിനായി കഴിഞ്ഞ വർഷം ഫെബ്രുവരി ആറിനാണ് യുവാക്കൾ സാഹസികതയ്ക്ക് മുതിർന്നത്. ഒരു മിനിട്ട് കൊണ്ട് 85 തേങ്ങൾ തലയിൽ വച്ച് അടിച്ചുതകർത്ത സംഘം എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ ഒരേപോലുളള വസ്ത്രങ്ങളണിഞ്ഞ നാല് പേരിൽ ഒരാൾ നിലത്തിരിക്കുന്നു. ഇയാളുടെ തലയിലേക്ക് മറ്റൊരു യുവാവ് തേങ്ങ വയ്ക്കുകയും മറ്റൊരാൾ ബേസ്‌ബോൾ ഉപയോഗിച്ച് ശരവേഗത്തിൽ അടിച്ച് തകർക്കുകയായിരുന്നു. യുവാവ് തന്റെ കണ്ണുകൾ അടച്ച് ശാന്തനായി ഇരിക്കുകയായിരുന്നു.
ഇതോടെ അവർ റെക്കാഡ് സ്വന്തമാക്കുകയായിരുന്നു. വീഡിയോ വൈറലായതോടെ വിവിധ തരത്തിലുളള പ്രതികരണങ്ങളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. ഈ സംഭവം സിനിമയിലെ സാഹസിക രംഗങ്ങളെ വെല്ലുന്ന തരത്തിലാണെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. ജർമ്മൻ പൗരനായ മുഹമ്മദ് കഹ്‌രിമാനോവിച്ചും തേങ്ങൾ അടിച്ച് തകർത്ത് ഗിന്നസ് വേൾഡ് റെക്കാഡ് സ്വന്തമാക്കിയിട്ടുണ്ട്. ഇയാൾ ഒരു മിനിട്ട് കൊണ്ട് 148 തേങ്ങകളാണ് നിലത്തടിച്ച് തകർത്തത്. ഒരു കൈ ഉപയോഗിച്ചായിരുന്നു ഈ സാഹസികത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |