രാജീവ് പിള്ള നായകനായി റാം എന്റർടെയ്ൻമെന്റ് ബാനറിൽ പ്രകാശ് എസ്.വി നിർമ്മിച്ച് സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഡെക്സ്‌റ്റർ ഫെബ്രുവരി റിലീസിന് . മലയാളം, തമിഴ് എന്നീ ദ്വിഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിൽ പ്രശസ്ത മോഡലും ബോളിവുഡ് താരവുമായ യുക്ത പെർവിയാണ് നായിക.ഹരീഷ് പേരടി, അഭിഷേക് ജോസഫ് ജോർജ്, അഷറഫ് ഗുരുക്കൾ, സിതാര വിജയൻ എന്നിവരും സുപ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. റിവഞ്ച് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന് ശിവം കഥ എഴുതുന്നു. ആദിത്യ ഗോവിന്ദരാജ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ചിത്രസംയോജനം ശ്രീനിവാസ് പി ബാബു.ജോ പോൾ, മോഹൻ രാജൻ എന്നിവരുടെ വരികൾക്ക് ശ്രീനാഥ് വിജയ് സംഗീതം പകരുന്നു. ശ്വേത മോഹൻ, സത്യപ്രകാശ് എന്നിവരാണ് ഗായകർ.
കേരള, തമിഴ്നാട്,കർണാടക വിതരണ അവകാശം ഉത്ര പ്രൊഡക്ഷൻസ് ആണ് . എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചർവാക വി.എൻ, ഹർഷ എൻ .പി.ആർ. ഒ: പി ശിവപ്രസാദ്,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |