മെഗാസ്റ്റാർ മമ്മൂട്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച തന്റെ പുതിയ ചിത്രം വൈറൽ. മൂന്നരലക്ഷത്തോളം ലൈക്കുകളാണ് ഇതുവരെ ലഭിച്ചത്. താരത്തിന് പ്രായം റിവേഴ്സ് ഗിയറിലാണെന്ന് ചിലർ നൽകിയ കമന്റ്. 'ഇയാളാര് മമ്മൂട്ടിയോ' 'നമ്മളൊക്കെ ഇനി ഫോട്ടോ ഇടണോ' എന്താ ലുക്ക്' 'യുവാക്കളെ തകർക്കുന്ന പ്രവൃത്തികളിൽ നിന്ന് മമ്മൂക്ക പിൻമാറണം എന്നിങ്ങനെ രസകരമായ കമന്റുകളും പോസ്റ്റിന് താഴെയുണ്ട്. അതേ സമയം മമ്മൂട്ടി നായകനായി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സ് മികച്ച അഭിപ്രായം നേടി മുന്നേറുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണ്. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്ത ചിത്രം കൂടിയാണ്. ആദ്യമായി ഗൗതം വാസുദേവ് മേനോൻ കോമഡി ത്രില്ലർ ഒരുക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഗോകുൽ സുരേഷും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട്, ഷൈൻ ടോം ചാക്കോ, വാഫ ഖതീജ എന്നിവരാണ് മറ്റു താരങ്ങൾ. രചന ഡോ. സൂരജ് രാജൻ, ഡോ. നീരജ് രാജൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |