കൊച്ചി: ചെന്നൈയിലെ ന്യൂബെർഗ് ഡയഗ്‌നോസ്റ്റിക്‌സിൽ കൊട്ടക്ക് ഓൾട്ട് 940 കോടി രൂപ നിക്ഷേപിച്ചു. 250 നഗരങ്ങളിൽ സാന്നിദ്ധ്യമുള്ള ന്യൂബെർഗ് ഡയഗ്‌നോസ്റ്റിക്‌സിന്റെ ഭാഗമായി ക്ലിനിക്കൽ, പാത്തോളജിസ്റ്റുകൾ, ഓങ്കോ പാത്തോളജിസ്റ്റുകൾ, ബയോകെമിസ്റ്റുകൾ എന്നിവരടങ്ങുന്ന വിദഗ്ദ്ധരായ ടീമാണ് പ്രവർത്തിക്കുന്നത്. കൊട്ടക് ഓൾട്ടിന്റെ നിക്ഷേപം നേടാനായതിൽ സന്തോഷമുണ്ടെന്ന് ന്യൂബെർഗ് ഡയഗ്‌നോസ്റ്റിക്‌സ് സ്ഥാപകനും എം.ഡിയുമായ ഡോ. ജി.എസ്.കെ വേലു പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ഡയഗ്‌നോസ്റ്റിക് ശൃംഖലയായി മാറാൻ നിിക്ഷേപം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |