ന്യൂഡൽഹി : രേണുകാ സ്വാമി കൊലക്കേസിൽ നടൻ ദർശന് ജാമ്യം അനുവദിച്ചതിനെതിരെ കർണാടക സർക്കാർ സമർപ്പിച്ച ഹർജിയിൽ നോട്ടീസ് അയക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി. കർണാടക താരം ദർശൻ, കൂട്ടുപ്രതികളായ നടി പവിത്ര ഗൗഡ, അനു കുമാർ, ജഗദീഷ്, ലക്ഷ്‌മൺ, വിനയ്, പ്രദോഷ് എസ്. റാവു, നാഗരാജു എന്നിവർക്കാണ് നോട്ടീസ്. നാലാഴ്ചയ്‌ക്കകം മറുപടി സമർപ്പിക്കണമെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. ശസ്ത്രക്രിയക്ക് വിധേയനാകാൻ ദർശന് ഇടക്കാല ജാമ്യം നൽകിയ കർണാടക ഹൈക്കോടതി, പിന്നീടത് സ്ഥിരജാമ്യമാക്കി. പവിത്ര ഗൗഡയ്‌ക്ക് അശ്ലീല സന്ദേശം അയച്ചുവെന്ന് കാട്ടിയാണ് ദർശനും കൂട്ടരും ആരാധകനായ രേണുകാ സ്വാമിയെ കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നു. 2024 ജൂണിലായിരുന്നു സംഭവം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |