കൊച്ചി: പിട്ടാപ്പിള്ളിൽ ഏജൻസീന്റെ 35ാം വാർഷികവും റിപ്പബ്ലിക്ക് ദിനാഘോഷവും ഒരുമിക്കുന്ന പ്രത്യേക അവസരത്തിൽ ഉപഭോക്താക്കൾക്ക് ഇരട്ടി ആനുകൂല്യങ്ങളുമായി “പിട്ടാപ്പിള്ളിൽ ആനിവേഴ്സറി ഡബിൾ ഡിലൈറ്റ് “ സ്കീം അവതരിപ്പിച്ചു. ഓഫറിന്റെ ഭാഗമായി ഗൃഹോപകരണങ്ങൾക്ക് കമ്പനികൾ നൽകുന്ന ഒരു വർഷ വാറണ്ടിക്ക് പുറമേ വാർഷിക ഓഫറായി ഒരു വർഷത്തെ അധിക വാറന്റി സൗജന്യമായി നൽകും, പഴയ ഉത്പ്പന്നങ്ങൾ എക്സ്ചേഞ്ച് ചെയ്യുമ്പോൾ ഇരട്ടി വില നേടാനും അവസരമുണ്ട്. ഗൃഹോപകരണങ്ങൾ തവണ വ്യവസ്ഥയിൽ വാങ്ങുന്നവർക്ക് സ്പെഷ്യൽ കാഷ്ബാക്ക് ഓഫറുമുണ്ടാകും.
പർച്ചേസ് മൂല്യം നോക്കാതെ ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് ക്യു ആർ കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്താൽ ടാറ്റ ടിയാഗോ ഇലക്ട്രിക് കാർ നേടാം.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഡബിൾ ഡിലൈറ്റ് ഓഫർ പിട്ടാപ്പിള്ളിൽ ഏജൻസീസ് മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ അവതരിപ്പിച്ചു. ഡയറക്ടർമാരായ ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ, കിരൺ വർഗീസ്, മരിയ കിരൺ, അജോ തോമസ്, ജനറൽ മാനേജർ എ.ജെ. തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |