തൃശൂർ: ധനലക്ഷ്മി ബാങ്കിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറായി പി.സൂര്യരാജ് ചുമതലയേറ്റു. റിസർവ് ബാങ്ക് ഒഫ് ഇന്ത്യയാണ് മൂന്ന് വർഷത്തേക്ക് ബാങ്കിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറായി അദ്ദേഹത്തെ നിയമിച്ചത്. തമിഴ്‌നാട് മർക്കന്റൈൽ ബാങ്കിൽ 37 വർഷത്തെ ബാങ്കിംഗ് അനുഭവപരിചയമുള്ള പി.സൂര്യരാജ് ഇന്റഗ്രേറ്റഡ് ട്രഷറി, എച്ച്.ആർ, റിക്കവറി, എസ്റ്റാബ്ലിഷ്‌മെന്റ്, പ്ലാനിംഗ് ആൻഡ് റിസോഴ്‌സ് മൊബിലൈസേഷൻ, ഓപ്പറേഷൻ ആൻഡ് സർവീസസ്, ഇൻസ്‌പെക്‌ഷൻ ആൻഡ് അക്കൗണ്ട്‌സ് ഉൾപ്പെടെ വിവിധ വകുപ്പുകളുടെ ജനറൽ മാനേജരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കൊമേഴ്‌സിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള പി.സൂര്യരാജ് ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഒഫ് ബാങ്കേഴ്‌സിന്റെ സർട്ടിഫൈഡ് അസോസിയേറ്റുമാണ് (സി.എ.ഐ.ഐ.ബി). ബാങ്കിംഗ് റെഗുലേഷൻ ആക്ട്, 1949 സെക്‌ഷൻ 10എ (2)(എ) പ്രകാരം ബോർഡിൽ മുഴുവൻ സമയ ഡയറക്ടറായി പ്രവർത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |