നേമം: ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത നേമം സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ബാലചന്ദ്രൻ നായരെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങുമെന്ന് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പി.വി.രമേഷ് കുമാർ പറഞ്ഞു.ഇയാലെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും,തുടർ അന്വേഷണത്തിനുമായിട്ടാണ് കസ്റ്റഡിയിൽ വാങ്ങുന്നത്.
ബാങ്കിന്റെ ആദ്യകാല സെക്രട്ടറി,വിരമിച്ചിട്ടും അതേ സ്ഥാനത്ത് തുടർന്ന വ്യക്തി എന്ന നിലയിലും തട്ടിപ്പിന്റെ വ്യാപ്തി ഇയാളിൽ നിന്ന് കൂടുതൽ അറിഞ്ഞശേഷമേ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ കഴിയൂവെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
അതേസമയം ഇയാൾക്കുശേഷം സെക്രട്ടറി സ്ഥാനത്തെത്തിയ രാജേന്ദ്രൻ ഉൾപ്പെടെ പ്രതിപ്പട്ടികയിലുള്ള മറ്റ് മുൻ ബാങ്ക് ഭരണസമിതി ഭാരവാഹികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചിട്ടുള്ളതിനാലാണ് അറസ്റ്റ് നീളുന്നതെന്നും ഹൈക്കോടതി ഇവർക്ക് ജാമ്യം നിഷേധിച്ചാൽ അറസ്റ്റുണ്ടാകുമെന്നും ഡി.വൈ.എസ്.പി പി.വി.രമേഷ് കുമാർ പറഞ്ഞു.രാജേന്ദ്രനെതിരെ മറ്രൊരു വഞ്ചന കേസ് കൂടി നേമം പൊലീസ് രജിസ്റ്റർ ചെയ്തു.ആക്സിസ് ബാങ്കിൽ നിന്ന് 45 ലക്ഷം രൂപ ലോണെടുക്കുന്നതിന് വേണ്ടി ശാന്തിവിളയിലെ ഒരു വ്യാപാര സ്ഥാനത്തിന്റെ ഉടമയറിയാതെ ആ സ്ഥാപനം തന്റേതാണെന്ന് സ്ഥാപിക്കാൻ ഫോട്ടോ എടുത്ത് ആക്സിസ് ബാങ്കിന് നൽകി അവിടെ നിന്ന് ലോണെടുത്തെന്നാണ് സ്ഥാപനയുടമ നൽകിയിരിക്കുന്ന വഞ്ചന കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |