തിരുവനന്തപുരം: വയനാട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 304/2023) തസ്തികയിലേക്ക് 29, 30, 31 തീയതികളിൽ പി.എസ്.സി വയനാട് ജില്ലാ ഓഫീസിലും 31ന് കോഴിക്കോട് മേഖലാ ഓഫീസിലും അഭിമുഖം നടത്തും.
കണ്ണൂർ ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 304/2023) തസ്തികയിലേക്ക് 29, 30, 31 തീയതികളിൽ പി.എസ്.സി കണ്ണൂർ, കോഴിക്കോട് ജില്ലാ ഓഫീസുകളിൽ അഭിമുഖം നടത്തും.
എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 590/2023) തസ്തികയിലേക്ക് 29 ന് രാവിലെ 8 മണിക്ക് പി.എസ്.സി എറണാകുളം മേഖലാ ഓഫീസിൽ അഭിമുഖം നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഹോം സയൻസ് (ജനറൽ) (കാറ്റഗറി നമ്പർ 397/2022) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ ഒറ്റത്തവണ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് 27ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (സംഗീത കോളേജുകൾ) ജൂനിയർ ലക്ചറർ ഇൻ ഭരതനാട്യം (കാറ്റഗറി നമ്പർ 683/2022) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ ഒറ്റത്തവണ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് 28 ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ഡെപ്യൂട്ടേഷൻ നിയമനം
തിരുവനന്തപുരം: സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിൽ ഒഴിവുള്ള അസിസ്റ്റന്റ് തസ്തികയിലേക്ക് സർവകലാശാലകളിൽ നിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിനായി അപേക്ഷിക്കാം. വിവരങ്ങൾക്ക് www.kshec.kerala.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |