തിരുവനന്തപുരം:കൊവിഡ് കാലത്ത് സംസ്ഥാനത്ത് നടന്ന ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പി.പി.ഇ കിറ്റ് വാങ്ങിയതിലെ ക്രമക്കേട് സി.എ.ജി ഓഡിറ്റിലാണ് കണ്ടെത്തിയത്. എന്നിട്ടും മുഖ്യമന്ത്രി അതിനെ ന്യായീകരിക്കുകയാണ്. ക്രമക്കേട് നടന്നിട്ടില്ലെന്ന് ജനങ്ങളും അറിയണം. അതിന് കേന്ദ്ര അന്വേഷണമാണ് വേണ്ടത്. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ മുഖ്യമന്ത്രി അന്വേഷണത്തെ ഭയക്കേണ്ട കാര്യമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ജലക്ഷാമം രൂക്ഷമായ പാലക്കാട് ബ്രൂവറി തുടങ്ങാൻ അനുമതി നൽകിയത് ജനവിരുദ്ധമാണ്.അതിന് സ്ഥലം ഇടപാട് നടത്തിയതിൽ കോൺഗ്രസ് നേതാക്കൾക്കും ബന്ധമുണ്ട്. ബ്രൂവറിക്കെതിരായി സംസാരിക്കുന്ന കോൺഗ്രസിന് ആത്മാർത്ഥതയില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |