ന്യൂഡൽഹി: ജമ്മുകാശ്‌മീരിലെ രജൗരിയിൽ 17പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. വിഷം മരണകാരണമായ വിഷം എന്താണെന്ന് കണ്ടെത്തിയിട്ടില്ല.
ഏതു തരം വിഷമാണെന്നറിയാൻ പരിശോധനകൾ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വിഷബാധയ്‌ക്ക് ആരെങ്കിലും ഉത്തരവാദികളാണെന്ന് കണ്ടെത്തിയാൽ ഉചിതനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിർത്തിയോട് ചേർന്ന പ്രദേശത്തെ ദുരൂഹ മരണത്തിന് പിന്നിൽ പാക് പങ്കുണ്ടോയെന്ന് അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസി ഉടനെത്തുമെന്നാണ് സൂചന. ഏത് തരം വിഷവസ്തുവാണെന്ന് തിരിച്ചറിയാൻ വിശദമായ പരിശോധന ആവശ്യമായി വരുമെന്ന് എയിംസിലെ ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി പ്രൊഫസറും മേധാവിയുമായ ഡോ. സുധീർ ഗുപ്ത പറഞ്ഞു. കീടനാശിനിയോ അല്ലെങ്കിൽ വാതകമോ ആകാം. ലക്‌നൗവിലെ സി.ഐ.എസ്.ആർ ടോക്‌സിക്കോളജി ലാബിലാണ് മരണകാരണം വിഷമാണെന്ന് സ്ഥിരീകരിച്ചത്.
ഡിസംബർ 7 മുതൽ രജൗരി ജില്ലയിലെ ബാധൽ ഗ്രാമത്തിൽ താമസിക്കുന്ന മൂന്ന് കുടുംബങ്ങളിൽപ്പെട്ട 17 പേരാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |