ട്രെയിനിലെ ടോയ്‌ലറ്റിനുള്ളിൽ ജെറ്റ് സ്‌പ്രേ ഉപയോഗിച്ച് ചായ കണ്ടെയ്‌നർ കഴുകുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. കച്ചവടക്കാരൻ ടോയ്‌ലറ്റിനുള്ളിൽവച്ച് ചായ പാത്രം കഴുകുന്നതിന്റെ ദൃശ്യങ്ങൾ വ്യാപക വിമർശനം ഉയർത്തുന്നുണ്ട്. അയൂബ് വ്ളോഗർ എന്നയാൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയാണ് പ്രചരിക്കുന്നത്. ട്രെയിൻ കീ ചായ് എന്ന ക്യാപ്‌ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
അതേസമയം, കച്ചവടക്കാരൻ കണ്ടെയ്‌നർ കഴുകുക മാത്രമാണ് ചെയ്യുന്നതെന്ന് ചിലർ ചൂണ്ടിക്കാണിച്ചു. പാത്രം കഴുകുക മാത്രമാണ് ചെയ്യുന്നതെങ്കിലും ടോയ്‌ലറ്റിനുള്ളിൽ വച്ച് കഴുകുന്നത് അംഗീകരിക്കാനാവില്ലെന്ന് ചിലർ കമന്റ് ചെയ്തു. സംഭവത്തിൽ റെയിൽവേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ചിലർ ആവശ്യപ്പെടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |