കോഴിക്കോട്: ഫറോക്കിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സഹപാഠി കുത്തിപ്പരിക്കേൽപ്പിച്ചു. കഴുത്തിന് കുത്തേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണൂർ പദ്മരാജ സ്‌കൂളിന് സമീപത്ത് വച്ചാണ് ആക്രമണം നടന്നത്. അതേ സ്‌കൂളിലുള്ള മറ്റൊരു വിദ്യാർത്ഥിയാണ് ആക്രമണം നടത്തിയത്.
വിദ്യാർത്ഥികൾ തമ്മിലുള്ള വസ്ത്രധാരണവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നേരത്തെയുണ്ടായിരുന്നു. ഇത് പറഞ്ഞ് തീർക്കാനാണ് വിദ്യാർത്ഥികൾ എത്തിയത്. ഇതിനിടെ ആക്രമണം ഉണ്ടായെന്നാണ് കരുതുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് കുത്തിയ വിദ്യാർത്ഥിയെയും പിതാവിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |