തായ്‌പെയ്: കോഫി കുടിക്കാം. ഒപ്പം പാമ്പിനെയും പരിചയപ്പെടാം. തായ്‌വാന്റെ തലസ്ഥാനമായ തായ്‌പെയിലുള്ള 'പൈത്തണിസം" എന്ന പെറ്റ് ഷോപ്പാണ് സന്ദർശകർക്ക് വ്യത്യസ്ഥമായ അനുഭവം വാഗ്ദ്ധാനം ചെയ്യുന്നത്. പാമ്പുകളോടുള്ള വിരോധവും ഭയവും കുറയ്ക്കുകയാണ് 2017ൽ പ്രവർത്തനമാരംഭിച്ച ഈ ഷോപ്പിന്റെ ലക്ഷ്യം.
ലുവോ ചിയു എന്ന 42കാരനാണ് ഷോപ്പിന്റെ ഉടമ. ഷോപ്പിലെത്തുന്നവർക്ക് ബോൾ പൈത്തൺ ഇനത്തിലെ വളർത്തു പാമ്പുകളെ വാങ്ങുന്നതിന് മുമ്പ് അവയുമായി ഇടപഴകാൻ ചിയു അവസരം നൽകുന്നു. ഷോപ്പിലെ കോഫി ആസ്വദിച്ചു കൊണ്ട് കസ്റ്റമേഴ്സിന് പാമ്പുകൾക്കൊപ്പം ചെലവഴിക്കാം. പരമ്പരാഗത തായ്‌വാനീസ്, ചൈനീസ് വിശ്വാസങ്ങൾ പ്രകാരം പാമ്പുകളെ ഭാഗ്യത്തിന്റെയും ദൗർഭാഗ്യത്തിന്റെയും പ്രതീകമായി കണക്കാക്കാറുണ്ട്.
തായ്‌വാനിലെ ചില ഗോത്ര വിഭാഗങ്ങൾ പാമ്പുകളെ കാവൽ ആത്മാക്കളായി ആരാധിക്കുന്നുണ്ട്. അണലി, മൂർഖൻ തുടങ്ങി മനുഷ്യ ജീവന് ഭീഷണി ഉയർത്തുന്നത് അടക്കം നിരവധി സ്പീഷീസിലെ പാമ്പുകളെ തായ്‌വാനിൽ കണ്ടുവരുന്നു. എന്നാൽ, ആന്റിവെനം വ്യാപകമായതിനാൽ പാമ്പുകടിയേറ്റുള്ള മരണം കുറവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |