തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ കെമിക്കൽ എൻജിനിയറിംഗ് (ഗവ.പോളിടെക്നിക്കുകൾ) (കാറ്റഗറി നമ്പർ 237/2023) തസ്തികയിലേക്ക് 30, 31 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (മലയാളം) (കാറ്റഗറി നമ്പർ 444/2023) തസ്തികയിലേക്ക് 30, 31 തീയതികളിൽ രാവിലെ 8 ന് പി.എസ്.സി എറണാകുളം മേഖലാ ഓഫീസിൽ അഭിമുഖം നടത്തും.
ആലപ്പുഴ ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 304/2023) തസ്തികയിലേക്കുള്ള അവസാനഘട്ട അഭിമുഖം ഫെബ്രുവരി 5, 6, 7 തീയതികളിൽ പി.എസ്.സി എറണാകുളം മേഖലാ ഓഫീസിൽ നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
കേരള സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപ്പറേഷനിൽ അസിസ്റ്റന്റ് മാനേജർ (കാറ്റഗറി നമ്പർ 637/2023, 726/2023- ഈഴവ/തിയ്യ/ബില്ലവ, 727/2023-പട്ടികജാതി, 728/2023-മുസ്ലീം) തസ്തികയിലേക്ക് 30 ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ഒ.എം.ആർ പരീക്ഷ
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (വയർമാൻ) (കാറ്റഗറി നമ്പർ 673/2023) തസ്തികയിലേക്ക് 30 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ അനലിസ്റ്റ് ഗ്രേഡ് 3 (കാറ്റഗറി നമ്പർ 26/2024) തസ്തികയിലേക്ക് ഫെബ്രുവരി 4 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
പത്താംക്ലാസ് യോഗ്യത ആവശ്യമുള്ള തസ്തികകളിലേക്കുള്ള (സ്റ്റോർ കീപ്പർ, അസിസ്റ്റന്റ് ടൈംകീപ്പർ തുടങ്ങിയവ) (കാറ്റഗറി നമ്പർ 134/2023, 446/2023) നാലാംഘട്ട പൊതുപ്രാഥമിക പരീക്ഷ ഫെബ്രുവരി 8 ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.15 വരെ നടത്തും.
ഉത്തരക്കടലാസിന്റെ
പകർപ്പ് നൽകണം
തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പബ്ലിക് റിലേഷൻസ് ഓഫീസർ തസ്തികയിലേക്ക് നടത്തിയ പരീക്ഷയുടെ ഉത്തരക്കടലാസിന്റെ പകർപ്പ് നൽകാൻ വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടു. തിരുവനന്തപുരം അരുമാനൂർ സ്വദേശി സുനിൽ നൽകിയ അപ്പീലിലാണ് വിവരാവകാശ കമ്മിഷണർ ഡോ.എം.ശ്രീകുമാറിന്റെ നിർദ്ദേശം.
പബ്ലിക് റിലേഷൻസ് ഓഫീസർ തസ്തികയുടെ നിയമനവുമായി ബന്ധപ്പെട്ട വിവരങ്ങളും എഴുത്തു പരീക്ഷയിൽ ഓരോ ചോദ്യത്തിന് ലഭിച്ച മാർക്കും ഉത്തരക്കടലാസിന്റെ പകർപ്പും ആവശ്യപ്പെട്ട് ഹർജിക്കാരൻ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരുന്നു. ഇതിന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകിയ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്റെ നടപടി. 15 ദിവസത്തിനുള്ളിൽ ഉത്തരക്കടലാസിന്റെ പകർപ്പ് ലഭ്യമാക്കാനാണ് നിർദ്ദേശം.
വയനാട് മെഡിക്കൽ കോളേജിൽ ഒഴിവ്
തിരുവനന്തപുരം : വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. എം.ബി.ബി.എസ് യോഗ്യതയും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ് , പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ്സ് തെളിയിക്കുന്ന രേഖകൾ സഹിതം അടുത്തമാസം രണ്ടിന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ അഭിമുഖത്തിൽ പങ്കെടുക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |