തിരുവനന്തപുരം: ഇന്നലെ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനം വിട്ടു. തിരുവനന്തപുരത്തു നിന്ന് ഹെലിക്കോപ്ടറിൽ കൊച്ചിയിലെത്തിയ അദ്ദേഹം അവിടെ നിന്ന് വിമാനമാർഗ്ഗം കോഴിക്കോട്ടെത്തി. ഇന്ന് മുതൽ സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളന തിരക്കിലാവും മുഖ്യമന്ത്രി.ഫെബ്രുവരി 1,2,3 തീയതികളിൽ കണ്ണൂർ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കും. അതിന് ശേഷം തലസ്ഥാനത്തേക്ക് മടങ്ങും. ഫെബ്രുവരി ഏഴിന് നിയമസഭയിൽ ബഡ്ജറ്റ് അവതരണമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |