തിരുവനന്തപുരം: വൈദ്യുതി സർചാർജായി യൂണിറ്റിന് 10 പൈസ ഫെബ്രുവരിയിലും ഈടാക്കുമെന്ന് കെ.എസ്.ഇ.ബി. 2024 ഡിസംബറിൽ വൈദ്യുതി വാങ്ങിയതിൽ 18.13 കോടിയുടെ അധിക ബാധ്യതയുണ്ടായത് കണക്കിലെടുത്താണിത്. അതേസമയം, ഫെബ്രുവരിയിലെ വൈദ്യുതി ബില്ലിൽ യൂണിറ്റിന് 9 പൈസ കുറയും. ഈ മാസംവരെ 19 പൈസയായിരുന്നു സർചാർജ് ഇനത്തിൽ പിരിച്ചിരുന്നത്. ഇതിൽ 10 പൈസ വൈദ്യുതി ബോർഡ് സ്വന്തം നിലയിൽ പിരിക്കുന്നതും 9 പൈസ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചതുമാണ്. 2024 സെപ്റ്റംബർ വരെയുള്ള കാലയളവിൽ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് അധികമായി ചെലവായ തുക ഈടാക്കാൻ റഗുലേറ്ററി കമ്മിഷൻ അനുവദിച്ച 9 പൈസ സർചാർജ് ഈ മാസം അവസാനിക്കും. അതിനാലാണ് ബില്ലിൽ 9 പൈസ കുറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |