1. ബി.ഫാം അലോട്ട്മെന്റ് :- കേരളത്തിലെ സർക്കാർ ഫാർമസി കോളേജുകളിലെയും സ്വാശ്രയ ഫാർമസി കോളേജുകളിലെയും 2024 വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേയ്ക്ക് പ്രവേശനത്തിനുളള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്‍സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും അലോട്ട്മെന്റ് മെമ്മോയും പ്രോസ്പെക്ടസ് ഖണ്ഡിക 7.3.8ൽ പറയുന്ന അസ്സൽ രേഖകളും സഹിതം 4ന് വൈകിട്ട് 3മണിക്ക് മുമ്പ് ബന്ധപ്പെട്ട കോളേജുകളിൽ പ്രവേശനം നേടേണ്ടതാണ്. വിശദവിവരങ്ങൾക്ക് വിജ്ഞാപനം കാണുക.
2. UCEED, CEED ഉത്തര സൂചിക:- ഐ.ഐ.ടി ബോംബെ നടത്തിയ ഡിസൈൻ കോഴ്സ് പ്രവേശന പരീക്ഷകളായ UCEED, CEED എന്നിവയുടെ ഉത്തര സൂചിക പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: uceed.iitb.ac.in, ceed.iitb.ac.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |