ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബഡ്ജറ്റിൽ ബീഹാറിന് വേണ്ടി വമ്പൻ പ്രഖ്യാപനം. സംസ്ഥാനത്തന് വേണ്ടി പ്രത്യേക മഖാന ബോർഡ് പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. സസ്യാഹാരികളുടെ പ്രോട്ടീൻ സംഭരണ കേന്ദ്രം എന്നറിയപ്പെടുന്നതാണ് മഖാന എന്ന പ്രത്യേകതരം താമരവിത്ത്.
ഇതിന്റെ ഉൽപാദനത്തിന് വേണ്ടി പ്രത്യേക ഗവേഷണ കേന്ദ്രം ആവശ്യപ്പെട്ട് ബീഹാർ നേരത്തെ കേന്ദ്രത്തെ സമീപിച്ചിരുന്നു. ഈ ആവശ്യമാണ് ഇപ്പോൾ മൂന്നാം മോദി സർക്കാരിന്റെ സമ്പൂർണ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. മഖാനയുടെ ഉൽപാദനവും സംഭരണവും വിതരണവും ശക്തമാക്കുകയാണ് മഖാന ബോർഡിന്റെ പ്രധാനപ്പെട്ട ലക്ഷ്യം.
മൂന്നാം മോദി സർക്കാരിന്റെ കഴിഞ്ഞ ഇടക്കാല ബഡ്ജറ്റിൽ ബീഹാറിന് കൈനിറയെ പദ്ധതികളായിരുന്നു നൽകിയത്. അന്ന് ബീഹാറിന് വലിയ ധനസഹായമാണ് പ്രഖ്യാപിച്ചത്. പുതിയ വിമാനത്താവളങ്ങൾ, മെഡിക്കൽ കോളേജ്, കായിക സ്ഥാപനങ്ങൾ എന്നിവ പ്രഖ്യാപിച്ചിരുന്നു. വെള്ളപ്പൊക്ക പ്രതിരോധത്തിനായി 11,500 കോടി അനുവദിച്ചിരുന്നു. കൂടാതെ ബീഹാറിലെ ദേശീയപാത വികസനത്തിനായി 26,000 കോടി രൂപയാണ് പ്രഖ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |