ആലപ്പുഴ: ഡ്രൈഡേയിൽ കച്ചവടത്തിനായി കരുതിയ എട്ടുലിറ്റർ മദ്യവുമായി കലവൂർ കാട്ടൂർ പള്ളിപ്പറമ്പിൽ ജോസിയെന്ന ജോസഫിനെ ആലപ്പുഴ എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഇ.കെ അനിലും സംഘവും അറസ്റ്റ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ സി.വി വേണു,പി.വിജയകുമാർ,ഷിബു പി.ബെഞ്ചമിൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വിപിൻ. വി.ബി ഗോപീകൃഷ്ണൻ, വനിത സിവിൽ എക്സൈസ് ഓഫീസർ അനുബാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |