ആലുവ: 20 ഗ്രാം എം.ഡി.എം.എയും 25 ഗ്രാം കഞ്ചാവുമായി പിടിയിലായ, കുന്നത്തേരിയിൽ വാടകയ്‌ക്ക് താമസിക്കുന്ന തിരുവനന്തപുരം ചിറയിൻകീഴ് പള്ളിക്കൽ മടവൂർ അറപ്പുര പുത്തൻവീട്ടിൽ അജയ് കൃഷ്ണ (28)നെ ആലുവ കോടതി റിമാൻഡ് ചെയ്തു.
റൂറൽ ജില്ലാ ഡാൻസാഫും ആലുവ പൊലീസും ചേർന്നാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷമാണ് ഇയാൾ വിദേശത്ത് നിന്നെത്തിയത്. വിദേശത്തു നിന്നെത്തിച്ച മയക്കുമരുന്ന് വീട്ടിലെ മുറിയിൽ ചെറിയ പായ്‌ക്കറ്റുകളിലാക്കി പലയിടങ്ങളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു. സിറ്റിയിലായിരുന്നു വില്പന. വൻ മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |