തിരുവനന്തപുരം: മലയാളികള്‍ക്ക് സുപരിചിതയാണ് നടി കീര്‍ത്തി സുരേഷ്. നിര്‍മാതാവ് സുരേഷ് കുമാറിന്റേയും നടി മേനകയുടെയും മകളായ താരത്തിന്റെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് സുഹൃത്തായ ആന്റണിയെ കീര്‍ത്തി വിവാഹം കഴിച്ചത്. വിവാഹ വിശേഷങ്ങള്‍ നടി തന്നെയാണ് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇപ്പോഴിതാ ഒരു മലയാള സിനിമയില്‍ അഭിനയിക്കുമ്പോഴുണ്ടായ രസകരമായ ഒരു സംഭവം പങ്കുവയ്ക്കുകയാണ് നടി.
ചില സിനിമകളില്‍ ബാലതാരമായി കീര്‍ത്തി സുരേഷ് മുമ്പ് അഭിനയിച്ചിട്ടുണ്ട്. അതിലൊന്നായിരുന്നു ദിലീപ് നായകനായി എത്തിയ കുബേരന്‍. പിന്നീട് 2013ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തില്‍ കീര്‍ത്തി നായികയായി അഭിനയിക്കുകയും ചെയ്തിരുന്നു. പിന്നീട് റിംഗ് മാസ്റ്റര്‍ എന്ന സിനിമയില്‍ അഭിനയിച്ചപ്പോഴുള്ള ഒരു അനുഭവമാണ് താരം പങ്കുവച്ചത്. കുബേരനില്‍ ബാലതാരമായി ദിലീപിന് ഒപ്പം അഭിനയിച്ച താരം ഈ ചിത്രത്തില്‍ താരത്തിന്റെ നായികയായി അഭിനയിച്ചു.
സിനിമയില്‍ ഞാനാണ് അദ്ദേഹത്തിന്റെ ഗേള്‍ഫ്രണ്ട് എന്ന് അറിഞ്ഞ ഉടനെ തന്നെ അദ്ദേഹം എനിക്ക് ഫോണ്‍ ചെയ്തിരുന്നു. 'കീര്‍ത്തി ചെറുപ്പത്തിലെ ഓര്‍മ വെച്ച് എന്നെ അങ്കിളേ എന്നൊന്നും ദയവ് ചെയ്ത് വിളിക്കരുത്. ചേട്ടാ എന്നേ വിളിക്കാവൂ' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 'ഓക്കെ ചേട്ടാ' എന്നാണ് ഇതിന് താന്‍ മറുപടി നല്‍കിയതെന്നും കീര്‍ത്തി സുരേഷ് പറയുന്നു. അതിന് ശേഷം സെറ്റില്‍ എത്തിയപ്പോള്‍ വളരെ ജോളിയായിട്ടാണ് അഭിനയിക്കാന്‍ സാധിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.
ചെറുപ്പം മുതലേ ദിലീപ് ചേട്ടനെ അറിയാം, കുബേരനില്‍ ബാലതാരമായി അദ്ദേഹത്തിനൊപ്പം അഭിനയിച്ചു. പിന്നീട് റിംഗ് മാസ്റ്ററില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ ബാല്യം വിട്ട് വളര്‍ന്നു എന്നല്ലാതെ അദ്ദേഹത്തിന് മാറ്റമൊന്നുമുണ്ടായിരുന്നില്ലെന്നും കീര്‍ത്തി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |