തിരുവനന്തപുരം: ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സെക്രട്ടേറിയറ്റ്/പി.എസ്.സി അസിസ്റ്റന്റ് തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇക്കുറി പ്രാഥമിക പരീക്ഷയ്ക്ക് പുറമെ രണ്ടു മെയിൻ പരീക്ഷകളും അഭിമുഖവുംകൂടി. ഇതോടെ റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റാൻ തീവ്രപരിശീലനത്തിനായി പരീക്ഷാ പരിശീലന കേന്ദ്രങ്ങളിലേക്ക് ഉദ്യോഗാർത്ഥികളുടെ ഒഴുക്കാണ്. ഓൺലൈൻ ക്‌ളാസുകളും സജീവമാണ് .
മെയിൻ പരീക്ഷയ്‌ക്ക് പുറമെ ഇന്റർവ്യൂ മാർക്കിന്റെയും അടിസ്ഥാനത്തിലായിരിക്കും ഇത്തവണത്തെ റാങ്ക് ലിസ്റ്റ്. മെയിൻ പരീക്ഷയിൽ 100 മാർക്ക് വീതമുള്ള 2 ഒബ്ജക്ടീവ് പരീക്ഷകളാണുള്ളത്. ഒരു തവണ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിൽ ഇന്റർവ്യൂ നടത്തിയിരുന്നെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു.കേരള മോഡൽ വികസനം, അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങൾ സംബന്ധിച്ച വിവരങ്ങൾ, ഭരണരീതി എന്നിങ്ങനെ വിവിധ വിഷയങ്ങളിലെ അറിവുകൾ കൂടി പ്രയോജനപ്പെടുത്തിയാകും തിരഞ്ഞെടുപ്പ്. ഫലത്തിൽ പൊതുവിജ്ഞാനത്തിനപ്പുറം സമീപകാല കേരളത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടു കൂടി പരിശോധിക്കും.
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയ്ക്ക് നിലവിലുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി 2026 ഏപ്രിൽ 11 നാണ് അവസാനിക്കുന്നത്. തൊട്ടടുത്ത ദിവസം പുതിയ വിജ്ഞാപന പ്രകാരമുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കണം. ലോക്കൽ ഫണ്ട് ഓഡിറ്റ്/അഡ്വക്കേറ്റ് ജനറൽ ഓഫീസ്/ വിജിലൻസ് ട്രൈബ്യൂണൽ തുടങ്ങിയവയിൽ അസിസ്റ്റന്റ്/ഓഡിറ്റർ തസ്തികയിലേക്കും ഇതേ വിജ്ഞാപനം അനുസരിച്ച് നിയമനം നടക്കും.
-----------------------
മെയിൻ പരീക്ഷ -
സിലബസ്
പേപ്പർ 1
100 മാർക്ക്
ഹിസ്റ്ററി-7 മാർക്ക്
ജോഗ്രഫി -7 മാർക്ക്
ഇക്കണോമിക്സ് -7
ലൈഫ് സയൻസ് ആൻഡ് പബ്ലിക് ഹെൽത്ത് -7
ഫിസിക്സ്-7
കെമിസ്ട്രി -7
ആർട്സ്, കൾച്ചറൽ ,ലിറ്ററേച്ചർ - 8
സ്പോർട്സ് -3
ബേസിക്സ് കമ്പ്യൂട്ടർ -6
സിമ്പിൾ അരിത്‌മറ്റിക് ,മെന്റൽ എബിലിറ്റി -15
റീസണിംഗ് എബിലിറ്റി -13
ഇംഗ്ലീഷ് -13
പേപ്പർ 2
100 മാർക്ക്
പ്രിൻസിപ്പിൾസ് ഒഫ് അഡ്മിനിസ്ട്രേഷൻ -10
പ്രിൻസിപ്പിൾസ് ഒഫ് മാനേജ്‌മെന്റ് -10
കോൺസ്റ്റിറ്റ്യൂഷണൽ സ്ട്രക്ച്ചർ -12
ഭരണഘടനയിലെ സംസ്ഥാന-കേന്ദ്ര ബന്ധം -8
കേരള ഇക്കോണമി -15
കേരള മോഡൽ ഒഫ് ഡെവലപ്മെന്റ് -15
പരിസ്ഥിതി/ കാലാവസ്ഥ/ ഡിസാസ്റ്റർ മാനേജ്‌മെന്റ് -20
ഇ ഗവേൺസ് -10
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |