കൊച്ചി: സ്കോഡയുടെ നാല് മീറ്ററിൽ താഴെയുള്ള പ്രഥമ എസ്.യു.വിയായ കൈലാഖ് രാജ്യത്തൊട്ടാകെയുള്ള ഷോറൂമുകളിൽ ഡെലിവറിക്ക് തയ്യാറായി. ആകർഷകമായ യൂറോപ്യൻ രൂപകൽപന, മികച്ച പ്രകടനം, കാര്യക്ഷമത, പൂർണ സുരക്ഷ, ഇന്ധന ക്ഷമത തുടങ്ങിയവ കൈലാഖിന്റെ സവിശേഷതകളാണ്. പുതിയ അത്യാധുനിക ഡിസൈൻ ഉപയോഗപ്പെടുത്തിയിട്ടുള്ള സ്കോഡയുടെ പ്രഥമ കാറാണ് കൈലാഖ്. ഇതിന്റെ 1.0 ടി എസ്ഐ എഞ്ചിൻ 85 കിലോവാട്ട് കരുത്തും 178 എൻ എം ടോർക്കും ലഭ്യമാക്കുന്നു. ട്രാൻസ്മിഷൻ 6-സ്പീഡ് മാനുവൽ 6-സ്പീഡ് ടോർക് കൺവർട്ടർ ഓട്ടോമാറ്റിക്കോ ആയിരിക്കും. നാല് മീറ്ററിൽ താഴെയുള്ള വിഭാഗത്തിലെ ഏറ്റവും സുരക്ഷിതമായ കാറായ കൈലാഖ് ഭാരത് എൻകാപ് ക്രാഷ് ടെസ്റ്റിൽ പഞ്ചനക്ഷത്ര റേറ്റിംഗ് കരസ്ഥമാക്കിയിട്ടുണ്ട്. ഇന്ധനക്ഷമതയാണ് വേറൊരു ആകർഷണീയത. മാനുവൽ ട്രാൻസ്മിഷൻ വക ഭേദത്തിൽ 19.68 കിലോമീറ്ററാണ് എ ആർ എ ഐ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. എല്ലാ മികവും ഒത്തിണങ്ങിയ കൈലാഖിന്റെ സഹായത്തോടെ 2026 ആകുമ്പോൾ ഒരു ലക്ഷം യൂണിറ്റുകളുടെ വാർഷിക വില്പനയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ബ്രാന്റ് ഡയറക്റ്റർ പീറ്റർ ജനേബ പറഞ്ഞു. ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ്, പ്രസ്റ്റീജ് വകഭേദങ്ങളിൽ കൈലാഖ് ലഭ്യമാണ്.
വില
7.89 ലക്ഷം രൂപ മുതൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |