കൊല്ലം: ഏപ്രില്‍ മുതല്‍ രാജ്യമൊട്ടാകെ കുടുംബശ്രീ ഉത്പന്നങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കാന്‍ സംവിധാനമൊരുങ്ങുന്നു. കുടുംബശ്രീയുടെ ഇ-കൊമേഴ്‌സ് പോര്‍ട്ടലായ പോക്കറ്റ്മാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്യുന്ന ഉത്പന്നങ്ങളുടെ വിതരണത്തിന് ദേശീയ തലത്തിലെ ലോജിസ്റ്റിക് കമ്പനിയുമായി ധാരണാപത്രം ഒപ്പ്വെക്കും
പോക്കറ്റ്മാര്‍ട്ട് നിലവില്‍ ഓഫ് ലൈനായി ജി.പി.എസ് ലൊക്കേഷന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ ആപ്പ് ഉപയോഗിക്കുന്ന സ്ഥലത്തിന്റെ നാല് കിലോമീറ്റര്‍ ചുറ്റളവിലുള്ള ഉത്പന്നങ്ങള്‍ മാത്രമേ നിലവില്‍ കാണാനാകൂ. ഓര്‍ഡര്‍ ചെയ്യുമ്പോള്‍ നിര്‍മ്മാതാക്കള്‍ നേരിട്ടെത്തിക്കും. നിലവില്‍ 200 ഓളം ഉത്പന്നങ്ങളാണുള്ളത്. വിതരണം ദേശീയതലത്തില്‍ വ്യാപിപ്പിക്കുന്നതോടെ ഉത്പന്നങ്ങളുടെ എണ്ണം 1200 കവിയും. ഇവയുടെ ചിത്രങ്ങളും വിശദാംശങ്ങളും ആപ്പില്‍ ഉള്‍പ്പെടുത്തും.
ഉപഭോക്താക്കള്‍ ആപ്പിലൂടെ കൈമാറുന്ന പണം കുടുംബശ്രീയുടെ പോക്കറ്റ്മാര്‍ട്ടിന്റെ അക്കൗണ്ടിലെത്തും. ആഴ്ചതോറും കണക്ക് പരിശോധിച്ച് ഓരോ സംരംഭകര്‍ക്കുമുള്ള തുക കൈമാറും. ഒട്ടുമിക്ക ഇ- കൊമേഴ്‌സ് പോര്‍ട്ടലുകളിലും ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്താന്‍ സര്‍വീസ് ചാര്‍ജ് നല്‍കണം. എന്നാല്‍ പോക്കറ്റ് മാര്‍ട്ടിന് സര്‍വീസ് ചാര്‍ജ് ഉണ്ടാകില്ല. ലോജിസ്റ്റിക് പാര്‍ട്ണര്‍ക്ക് നല്‍കേണ്ട നിശ്ചിത തുക കരാറില്‍ ഉറപ്പിക്കും.
കേരളമാകെ പോക്കറ്റ്മാര്‍ട്ട്
പോക്കറ്റ്മാര്‍ട്ട് ഓണ്‍ലൈനാകുന്നതോടെ സേവനം കേരളമാകെ
നിലവില്‍ ആപ്പ് വഴി തിരുവനന്തപുരം അടക്കം പരിമിതമായ സ്ഥലങ്ങളില്‍ മാത്രം
കെ ഫോര്‍ കെയര്‍, ലഞ്ച് ബെല്‍, ക്വിക്ക് സെര്‍വ് തുടങ്ങിയവ കേരളമാകെ വ്യാപിപ്പിക്കും
ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍, സൗന്ദര്യവര്‍ദ്ധക - ഫാന്‍സി ഉത്പന്നങ്ങള്‍, കുടുംബശ്രീയുടെ മറ്റ് സേവനങ്ങള്‍ എന്നിവ ലഭിക്കും
ഓര്‍ഡര്‍ ലഭിക്കുന്നതിന് പിന്നാലെ ലോജിസ്റ്റിക് കമ്പനി നിര്‍മ്മാതാക്കള്‍ക്ക് അടുത്തെത്തി ഉത്പന്നം ശേഖരിച്ച് വിതരണം ചെയ്യുന്ന കരാറിനാണ് ശ്രമം. - കുടുംബശ്രീ അധികൃതര്‍
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |