കൊച്ചി: സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് ഫ്ളോട്ടിംഗ് ബ്രിഡ്ജ് പദ്ധതിയിലൂടെ ലഭിച്ചത് 32,95,925 രൂപ. 2022 ഡിസംബറിലാണ് സംസ്ഥാനത്ത് ആദ്യമായി കണ്ണൂർ ബീച്ചിൽ ഫ്ളോട്ടിംഗ് ബ്രിഡ്ജ് സ്ഥാപിച്ചത്. ഇപ്പോൾ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിലുമുണ്ട്. സർക്കാരിന് പണച്ചെലവില്ല. കരാറുകാരൻ സ്വന്തം ചെലവിലാണ് നിർമ്മാണം. കാസർകോട്ട് ബി.ആർ.ഡി.സി മുഖേനയും മറ്റിടങ്ങളിൽ ഡി.ടി.പി.സി മുഖേനയുമായാണ് നിർമ്മിച്ചത്. 2023 ഫെബ്രുവരി 18ന് സ്ഥാപിച്ച കോഴിക്കോട്ടെ ബ്രിഡ്ജിലൂടെയാണ് കൂടുതൽ വരുമാനം ലഭിച്ചത് 10,07,594 രൂപ. 2022 ഡിസംബർ 22ന് സ്ഥാപിച്ച കണ്ണൂരിലെ ഫ്ളോട്ടിംഗ് ബ്രിഡ്ജിൽ നിന്ന് 8,86,181 രൂപ ലഭിച്ചു.
2023 ഡിസംബറിൽ സ്ഥാപിച്ച തിരുവനന്തപുരത്തെ ഫ്ളോട്ടിംഗ് ബ്രിഡ്ജിൽ നിന്ന് രണ്ടുലക്ഷംരൂപയും ലഭിച്ചു. കഴിഞ്ഞ ഒക്ടോബർ 31 വരെയുള്ള കണക്ക് പ്രകാരമാണിത്. കാക്കനാട് സ്വദേശി രാജു വാഴക്കാലയുടെ വിവരാവകാശ അപേക്ഷയ്ക്ക് ടൂറിസംവകുപ്പ് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.
ഇൻഷ്വറൻസ് പരിരക്ഷ
കരാർ സ്ഥാപനങ്ങളുടെ ചെലവിൽ ഫ്ളോട്ടിംഗ് ബ്രിഡ്ജിലെത്തുന്നവർക്ക് ഇൻഷ്വറൻസും ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ വർക്കല പാപനാശം ഫ്ളോട്ടിംഗ് ബ്രിഡ്ജിലാണ് അപകടം നടന്നിട്ടുള്ളത്. അതിൽ 16 പേർക്ക് പരിക്കേറ്റു.
വരുമാനം
(സ്ഥലം,കരാർ ഏജൻസി,ടിക്കറ്റ് നിരക്ക്,ആകെ വരുമാനം)
തിരുവനന്തപുരം...................ആൻഡമാൻ ഫ്ളൈ എയർ..........................120...........................2,00,000
എറണാകുളം.........................കിയാൻ ലോജിസ്റ്റിക്സ്.....................................120...........................2,27,150
തൃശൂർ.......................................അലി അസ്കർ (സ്വകാര്യവ്യക്തി)..................120...........................7,50,000
മലപ്പുറം.....................................തൂവൽത്തീരം അമ്യൂസ്മെന്റ് ലിമിറ്റഡ്.......120............................2,25,000
കോഴിക്കോട്..........................തൂവൽത്തീരം അമ്യൂസ്മെന്റ് ലിമിറ്റഡ്........120..........................10,07,594
കണ്ണൂർ.......................................തൂവൽത്തീരം അമ്യൂസ്മെന്റ് ലിമിറ്റഡ്........120..........................8,86181
കാസർകോട്..........................ഇ.ഇസെഡ് എന്റർടെയ്ൻമെന്റ് ആൻഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ്.....................................150.....................................വരുമാനം ലഭ്യമല്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |