ആലപ്പുഴ: സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയകേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റു ചെയ്തു. അവലൂക്കുന്ന് തെക്കേവീട്ടിൽ അജിത്ത് മോനെയാണ് (30) സി.ഐ എം.കെ.രാജേഷും സംഘവും അറസ്റ്റ് ചെയ്തത്. എസ്.ഐമാരായ ജേക്കബ്, കൃഷ്ണലാൽ, എസ്.സി.പി.ഒമാരായ വിനോദ്കുമാർ, വിനുകൃഷ്ണൻ, പ്രജിത്ത് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു. സമാനകേസിൽ ആറ് മാസം മുൻപ് ഇയാളെ പൊലീസ് പിടികൂടുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തതാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |