ആലപ്പുഴ: കാപ്പ ഉത്തരവ് ലംഘിച്ച നിരവധി ക്രമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ മാരാരിക്കുളം പൊലീസ് അറസ്റ്റു ചെയ്തു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 17-ാം വാർഡിൽ കുന്നേൽ വീട്ടിൽ അനൂപാണ്(25) അറസ്റ്റിലായത്. ആറുമാസത്തേക്ക് ജില്ലയിൽ പ്രവേശിക്കരുതെന്ന ഉത്തരവ് ലംഘിച്ച അനൂപിനെ 2ന് ഉച്ചക്ക് 12.45ന് വീടിന് സമീപത്ത് നിന്നാണ് മാരാരിക്കുളം സി.ഐ എ.വി.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |