തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഫുഡ് സേഫ്റ്റി ഓഫീസർ (കാറ്റഗറി നമ്പർ 6/2024), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇന്റീരിയർ ഡിസൈൻ ആൻഡ് ഡെക്കറേഷൻ) (കാറ്റഗറി നമ്പർ 644/2023) അടക്കം പത്ത് തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ നടന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെഷീനിസ്റ്റ്) (കാറ്റഗറി നമ്പർ 663/2023), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (വുഡ്‌വർക്ക് ടെക്നിഷ്യൻ) (കാറ്റഗറി നമ്പർ 674/2023), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് കൺസ്യൂമർ ഇലക്‌ട്രോണിക് അപ്ലൈയൻസസ്) (കാറ്റഗറി നമ്പർ 670/2023), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്) (കാറ്റഗറി നമ്പർ 660/2023),വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് അഗ്രികൾച്ചറൽ മെഷീനറി) (കാറ്റഗറി നമ്പർ 643/2023), ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ടെക്നിഷ്യൻ (ഫാർമസി) (കാറ്റഗറി നമ്പർ 578/2023), കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ ടെക്നിക്കൽ അസിസ്റ്റന്റ്/സെറോളജിക്കൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 580/2023), പുരാവസ്തു വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 527/2023) തസ്തികകളിലേക്കാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്.
റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കും
കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ ഇലക്ട്രിഷ്യൻ (കാറ്റഗറി നമ്പർ 58/2023) തസ്തികയിലേക്ക് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |