ചവറ: മരകായുധങ്ങളുമായി എത്തി വീടിന് നേരേ നാടൻ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീട്ടുകാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർകൂടി തെക്കുംഭാഗം പൊലീസിന്റെ പിടിയിലായി.
സഹോദരങ്ങളായ തഴവ കുതിരപന്തി കല്ലിക്കാട്ടിൽ രഞ്ചുൽ കൃഷ്ണ ( 23 )കൃഷ്‌ണേന്തു (21) എന്നിവരെയാണ് തെക്കുംഭാഗം സി.ഐ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. തേവലക്കര കോയിവിള കോട്ടൂർ കിഴക്കതിൽ വീട്ടിൽ ഷിനു പീറ്റർ വാടകയ്ക്ക് താമസിക്കുന്ന വടക്കുംഭാഗം കോന്നിക്കൽ
വീട്ടിലേക്കാണ് പ്രതികൾ തോട്ട പോലുള്ള നാടൻ ബോംബ് എറിഞ്ഞത്. തുടർന്ന് പ്രതികൾ ബൈക്കിൽ ഒരു ചാക്കിൽ വാളും മറ്റ് മാരക ആയുധങ്ങളും വലിച്ച് ഇഴച്ച് കൊണ്ടു പോയി . ഷിനു പീറ്ററിനെയും ഭാര്യയെയും
അസഭ്യം വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഘത്തിൽപ്പെട്ട രണ്ടുപേരേ
യുവാവിനെയും ബന്ധുവിനെയും നാടൻ ബോംബ് എറിഞ്ഞ് ആക്രമിച്ച് കൊലപ്പെട്ടുത്താൻ ശ്രമിച്ച സംഭവത്തിൽ മുമ്പ് തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |