നന്തിപുലം: നല്ല സമൂഹം കെട്ടിപ്പടുക്കുന്നതിനും വളർന്നുവരുന്ന കുട്ടികളെ നല്ല മനുഷ്യരായി വാർത്തെടുക്കുന്നതിനും വർത്തമാനകാലത്തെ സമൂഹം ഏറെ ശ്രമിക്കേണ്ടതുണ്ടെന്ന് മന്ത്രി കെ.രാജൻ. നന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിൽ പൂർണ്ണമായും കൃഷ്ണശിലയിൽ നിർമ്മിച്ച ശ്രീകോവിൽ സമർപ്പണത്തോടും നവീകരണ കലശത്തോടും
അനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന് അർഹനായ സി.ബി.ഐ തിരുവനന്തപുരം ഓഫീസിലെ ഐ.ബി ശ്രീനിവാസനെ ആദരിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി .വി രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ് പ്രിൻസ്, കലാപ്രിയ സുരേഷ്, രാധിക സുരേഷ്, കെ .ശിവരാജൻ, ശിവശങ്കരൻ കടവിൽ, എ ഉണ്ണിക്കൃഷ്ണൻ, കെ .എൻ നാരായണൻ, കെ .രാമൻ, കെ. എൻ ജയപ്രകാശ്, കെ .പി ഗിരീഷ്, നന്ദകുമാർ കരുമാലി, തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |