ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി കിരീട പ്രതീക്ഷ സജീവമാക്കി ആഴ്സനൽ. താളം കണ്ടെത്താനാകാതെ വലയുന്ന സിറ്റിയെ ഒന്നിനെതിരെ അഞ്ച് ഗോളകൾക്കാണ് ആഴ്സനൽ തരിപ്പണമാക്കിയത്. മാർട്ടിൻ ഒഡേഗാർഡിലൂടെ രണ്ടാം മിനിട്ടിൽ തന്നെ ആഴ്സനൽ ലീഡെടുത്തിരുന്നു. ആദ്യ പകുതിയാൽ പിന്നീട് വല കുലുങ്ങിയില്ല. 55-ാം മിനിട്ടിൽ ഏർലിംഗ് ഹാളണ്ടിലൂടെ സിറ്റി സമനില പിടിച്ചു. എന്നാൽ തൊട്ടടുത്ത നിമിഷം പാർട്ടിയിലൂടെ ആഴ്സനൽ വീണ്ടും മുന്നിലെത്തി. 62-ാം മിനിട്ടിൽ ലെവിസ് സ്കെല്ലിയും 76-ാം മിനിട്ടിൽ ഹാവേർട്ട്സും രണ്ടാം പകുതിയുടെ അധിക സമയത്ത് ന്വനേരിയും സിറ്റിയുടെ ഗോൾ വല നിറച്ചു.
രണ്ടാം സ്ഥാനത്തുള്ള ആഴ്സനലിന് 24 മത്സരങ്ങളിൽ നിന്ന് 50 പോയിൻ്റാണുള്ളത്. ഒന്നാം സ്ഥാനത്തുള്ള ലിവറിന് 23 മത്സരങ്ങളിൽ നിന്ന് 56 പോയിൻ്റാണുള്ളത്. 24 മത്സരങ്ങളിൽ നിന്ന് 41 പോയിന്റുള്ള സിറ്റിനാലാമതാണ്.
മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ക്രിസ്‌റ്റൽ പാലസ് വീഴ്‌ത്തി.
ആഴ്‌സനലിനെതിരെ പാടെ നിറം മങ്ങിയ മത്സരത്തിൽ ഏർലിംഗ് ഹാളണ്ട് നേടിയ ഗോൾ മാത്രമാണ് മാഞ്ചസ്റ്റർ സിറ്റിയ്ക്ക് ആശ്വസിക്കാനാകെയുള്ളത്. ക്ലബ് തലത്തിൽ ഒൗദ്യോഗിക മത്സരങ്ങളിൽ ഹാളണ്ടിന്റെ 250-ാം ഗോളായിരുന്നു ഇത്. പ്രിമിയർ ലീഗിൽ ഈസീസണിൽ ഗോൾ നേട്ടം 25ൽ എത്തിക്കാനും ഈ ഗോളിലൂടെ ഹാളണ്ടിന് കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |