ന്യൂഡൽഹി: ഉയർന്ന ശമ്പളത്തിന് ആനുപാതികമായി ഉയർന്ന ഇ.പി.എഫ് പെൻഷനു വേണ്ടി 17,48,768 അപേക്ഷകൾ ലഭിച്ചതായി തൊഴിൽ സഹമന്ത്രി ശോഭ കരന്തലജെ ലോക്സഭയിൽ അടൂർ പ്രകാശിനെ അറിയിച്ചു. ഇതിൽ 1,65,621 അപേക്ഷകൾക്കാണ് ഡിമാൻഡ് നോട്ടീസ് അയച്ചത്. പെൻഷൻ ഓർഡർ നൽകിയത് 21,885 അപേക്ഷകളിലും. അപേക്ഷിക്കാനുള്ള അവസാന തിയതി 2025 ജനുവരി 31ആയിരുന്നു.അപേക്ഷകളിൽ പെട്ടെന്ന് തീരുമാനമെടുക്കാൻ മേഖല ഓഫീസുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |