തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പിണറായിസത്തിന്റെ ആണിക്കല്ലിളക്കുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി.അൻവർ. പിണറായിസത്തിൽ നിന്ന് കേരളത്തെ മോചിപ്പിക്കും. സർക്കാർ കൊള്ളസംഘമായി മാറിയതിന്റെ ഉദാഹരണമാണ് ബ്രൂവറി. കുടിവെള്ളം മുട്ടിയാലും അഴിമതി നടത്തുമെന്ന ധാർഷ്ട്യമാണ്. ബ്രൂവറിയിൽ എൽ.ഡി.എഫിലെ ഘടകകക്ഷികൾക്ക് പോലും എതിർപ്പുണ്ട്. തൃണമൂൽ കോൺഗ്രസ് ജില്ലാ നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഓഫീസുകൾ അഴിമതിയുടെ കേന്ദ്രങ്ങളായി മാറി. ചോദ്യം ചെയ്യാൻ അവകാശമില്ല. പെൻഷൻ, ഭക്ഷണം, മരുന്ന് ഇവയൊമില്ല. യുവാക്കൾ കേരളം വിടുകയാണ്. പിണറായി വിജയന്റെ ഓഫീസിൽ നിന്ന് കൊടുത്തുവിടുന്ന പട്ടികവച്ചാണ് തൊഴിൽ നൽകുന്നതെന്നും അൻവർ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |