തൃശൂർ: വാൽപ്പാറയിൽ കാട്ടാനയുടെ കടന്നാക്രമണത്തിൽ പരിക്കേറ്റ വിദേശപൗരൻ മരിച്ചു. ജർമ്മൻ പൗരനായ മൈക്കിൾ ആണ് മരിച്ചത്. ബൈക്കിൽ വാൽപ്പാറ-പൊള്ളാച്ചി റോഡിൽ പോകുമ്പോൾ ഇദ്ദേഹം കാട്ടാനയുടെ മുന്നിൽ പെട്ടു. തുടർന്ന് ആനയുടെ പിന്നിലൂടെ വഹനത്തിൽ ഒഴിഞ്ഞുപോകാൻ ശ്രമിക്കവെ ബൈക്ക് തട്ടി ആന ദൂരേക്കെറിഞ്ഞു. ചൊവ്വാഴ്‌ച വൈകുന്നേരമാണ് സംഭവമുണ്ടായത്.
ബൈക്കിൽ നിന്നും മൈക്കിൾ എഴുന്നേറ്റതോടെ കാട്ടാന വീണ്ടും പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം എസ്‌റ്റേറ്റ് ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതോടെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ആന ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ തൊട്ടുപിന്നാലെ വന്ന വാഹനത്തിലെ യാത്രക്കാർ പകർത്തിയിരുന്നു. നാട്ടുകാർ ബഹളം വച്ചാണ് ആനയെ ഓടിച്ചത്. ഇതിനുശേഷമാണ് മൈക്കിളിന് വൈദ്യസഹായം എത്തിക്കാൻ സാധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |