തിരുവനന്തപുരം: കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും കേരളത്തിന്റെ ശാപമായി മാറിയെന്ന് മുൻ എം.പി കെ.മുരളീധരൻ. രണ്ട് മന്ത്രിമാരെക്കൊണ്ടും കേരളത്തിന് ഉപകാരമില്ല. സുരേഷ് ഗോപി പറഞ്ഞ ഉന്നതകുല ജാതൻ എന്താണെന്ന് മനസിലാവുന്നില്ല. ഗൗരവത്തിൽ ചർച്ച ചെയ്യേണ്ട വിഷയമാണ്. തൃശൂർ തിരഞ്ഞെടുപ്പിലെ തോൽവിയിൽ ആരോടും പരാതി പറഞ്ഞിട്ടില്ല. സാഹചര്യങ്ങൾ മനസിലാക്കാതെ അവിടെ മത്സരിച്ചതാണ് തെറ്റ്. കുറ്റം ആരുടെ മേലും കെട്ടിവച്ചിട്ട് കാര്യമില്ല. അതുകൊണ്ടാണ് അന്വേഷണം ആവശ്യപ്പെടാതിരുന്നത്. കെ.പി.സി.സി നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് താൻ കണ്ടിട്ടില്ല. സീറ്റ് അടുത്ത തിരഞ്ഞെടുപ്പിൽ തിരിച്ചുപിടിക്കണം. ടി.എൻ. പ്രതാപൻ മത്സിരിച്ചാലേ അത് സാദ്ധ്യമാവൂ എന്നാണ് അഭിപ്രായമെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |