തിരുവനന്തപുരം: സംസ്ഥാന അതിർത്തിയിലെ ചെക്ക് പോസ്റ്റുകളിൽ ഡ്യൂട്ടിലുണ്ടായിരുന്ന ജീവനക്കാരെ മോട്ടോർ വാഹന വകുപ്പ് പിൻവലിച്ചു തുടങ്ങി. 24 മണിക്കൂർ പ്രവർത്തനം രാവിലെ 9 മുതൽ വൈകിട്ടു അഞ്ചുവരെ മാത്രമാക്കി. ഇതനുസരിച്ച് വിന്യസിക്കേണ്ട ജീവനക്കാരുടെ ലിസ്റ്റ് നാളെ പുറത്തിറങ്ങും. 15 ദിവസത്തിലൊരിക്കൽ ഇവരെ മാറ്റും.
ഒരു എം.വി.ഐയുടെ മേൽനോട്ടത്തിൽ മൂന്ന് എ.എം.വി.ഐമാരും, മൂന്ന് ഓഫീസ് അസിസ്റ്റന്റും (വാളയാറിൽ 3-12-12 ക്രമത്തിലായിരുന്നു) ഉണ്ടായിരുന്ന സ്ഥാനത്ത് ഇനിമുതൽ ഒരു എം.വി.ഐയും ഒരു ഓഫീസ് അസിസ്റ്റന്റും മാത്രം. ജില്ലാതല മേൽനോട്ടത്തിന് ഒരു എം.വി.ഐയും ഉണ്ടാകും.
ട്രാൻസ്പോർട്ട് കമ്മിഷണർ സി.നാഗരാജുവിന്റെ ഉത്തരവ് പ്രകാരമാണ് മാറ്റം. അതേസമയം, പരിശോധന കുറയുമ്പോൾ കുറ്റകൃത്യങ്ങൾ കൂടുമെന്ന് വകുപ്പിലെ ഒരു വിഭാഗം ജീവനക്കാർ പറയുന്നു. നികുതി വെട്ടിപ്പ് നടത്തുന്ന വാഹനങ്ങളുടെ വിവരങ്ങൾ ജി.എസ്.ടി ക്യാമറകളിൽ നിന്ന് ശേഖരിക്കാനുള്ള ഉത്തരവ് പ്രായോഗികമല്ലെന്നും വാദിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |