കാക്കനാട്: നടി ഹണി റോസിന്റെ പരാതിയിൽ റിമാൻഡിലായ ബോബി ചെമ്മണൂരിനെ ജയിലിൽ സന്ദർശിച്ച് പണം കൈമാറിയതിന് ഡി.ഐ.ജിയുൾപ്പെടെ എട്ടുപേർക്കെതിരെ കേസെടുത്തു. ജയിൽ ഡി.ഐ.ജി പി. അജയകുമാ, സൂപ്രണ്ട് രാജു എബ്രഹാം, കണ്ടാലറിയാവുന്ന നാലു പുരുഷന്മാർ, രണ്ട് സ്ത്രീകൾ എന്നിവർക്കെതിരെയാണ് കാക്കനാട് ഇൻഫോപാർക്ക് പൊലീസ് കേസെടുത്തത്. സൂപ്രണ്ടിന്റെ മുറിയിൽ വച്ച് 200 രൂപ ബോബിക്ക് നൽകിയതിനാണ് നടപടി. ജയിലിൽ നിന്ന് പുറത്തേക്ക് ഫോൺ വിളിക്കാനാണ് ഉദ്യോഗസ്ഥർക്കൊപ്പം ജയിലിലെത്തിയവർ പണം നൽകിയത്. ജനുവരി പത്തിന് ഉച്ചയ്ക്കായിരുന്നു സംഭവം. അജയകുമാറിനെയും രാജു എബ്രഹാമിനെയും സസ്പെൻഡ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |