തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെയും കേരള പി എസ് സി അംഗം ആർ പാർവതി ദേവിയുടെയും മകൻ പി ഗോവിന്ദ് ശിവൻ വിവാഹിതനായി. തിരുമാറാടി തേനാകര കളപ്പുരക്കൽ ജോർജിന്റെയും റെജിയുടെയും മകൾ എലീന ജോർജാണ് വധു.
സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മന്ത്രി തന്നെയാണ് മകന്റെ വിവാഹക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |