കൊച്ചി: കാൻസർ രോഗബാധിതരായവരെ സാധാരണ ജീവിത ക്രമത്തിലേയ്ക്ക് എത്തിക്കുന്നതിനായി പ്രവർത്തിക്കുന്ന ഓങ്കോ റിഹാബിലിറ്റേഷൻ ക്ലിനിക് ലോക കാൻസർ ദിനത്തിൽ അമൃത ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു.
പ്രാരംഭദശയിലെ അർബുദ നിർണയം നടത്തി രോഗത്തെ തടയുക എന്ന ലക്ഷ്യത്തോടെയുള്ള പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കിന്റെ പ്രവർത്തനവും ആരംഭിച്ചു. പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും സിനിമാതാരം ഊർമ്മിള ഉണ്ണി നിർവഹിച്ചു.
ഡോ. രവി ശങ്കരൻ, ഡോ. ആനന്ദ് രാജ എന്നിവർ വിശദീകരിച്ചു. ഡിജിറ്റൽ കാൻസർ രജിസ്ട്രിയുടെ ഉദ്ഘാടനം ഐ.സി.എം.ആർ ഡയറക്ടർ ഡോ. പ്രശാന്ത് മധുറും അമൃതം ആർട്ട് ഗ്യാലറിയുടെ ഉദ്ഘാടനം എഴുത്തികാരിയും നടിയുമായ ഷേർലി സോമസുന്ദരവും നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |