പാൻ ഇന്ത്യൻ ബ്ലോക് ബസ്റ്റർ ചിത്രം മാർക്കോയ്ക്കു ശേഷം ഉണ്ണി മുകുന്ദൻ നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി' യിലെ ആദ്യ വീഡിയോ ഗാനം ട്രെൻഡിംഗിൽ. 'മനമേ ആലോലം' എന്ന ഹൃദയഹാരിയായ ഗാനം ആലപിക്കുന്നത് കപിൽ കപിലനും ശക്തിശ്രീ ഗോപാലനും ചേർന്നാണ്. പുതുതലമുറയിലെ ശ്രദ്ധേയനായ മനു മഞ്ജിത്ത് രചിച്ച ഗാനത്തിന് ഈണം നൽകുന്നത് സാം സി .എസ് ആണ്. ഒരു ഐ വി എഫ് സ്പെഷ്യലിസ്റ്റ് ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്നു. വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിഖില വിമൽ ആണ് നായിക.ചെമ്പൻ വിനോദ്, ജോണി ആന്റണി, ശ്യാം മോഹൻ, അഭിരാം രാധാകൃഷ്ണൻ, സുധീഷ്, കൃഷ്ണ പ്രസാദ്, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, സുരഭി ലക്ഷ്മി, മുത്തുമണി, പുണ്യ എലിസബത്ത്, ഷിബില ഫറ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി, ഗംഗ മീര തുടങ്ങിയവരാണ് മറ്ര് താരങ്ങൾ.വൈ വി .രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ് രചന.അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം നിർവഹിക്കുന്നു.സ്കന്ദാ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രം
ഫെബ്രുവരി 21ന് റിലീസ് ചെയ്യും. വിതരണം ആശിർവാദ് സിനിമാസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |