കായംകുളം :കായംകുളം പൊലീസ് സ്റ്റേഷനിൽ പൊലീസുദ്യോഗസ്ഥനെ പ്രതികൾ മർദ്ദിച്ചു. ജി.ഡി ചാർജിലുണ്ടായിരുന്ന ദീപക് എന്ന പൊലീസുദ്യോഗസ്ഥനാണ് മർദ്ദനമേറ്റത്. രാത്രിയിൽ പൊലീസുകാരന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിന് കസ്റ്റഡിയിലെടുത്ത ആറാട്ടുപുഴ പെരുമ്പള്ളി കൊച്ചുമണ്ണേൽ രാഹുൽ (28),കീരിക്കാട് തെക്ക് വൈക്കത്ത് വീട്ടിൽ ഫൈസൽ (21) എന്നിവരാണ് അതിക്രമം കാട്ടിയത്. കായംകുളം ജുഡീഷ്യൽ മജിസ്ട്രേട്ട്കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് ജാമ്യം ലഭിച്ചു.
കഴിഞ്ഞ രണ്ടാംതീയതി രാത്രി 11 മണിയോടെ കായംകുളം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ ദിനേശ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ഫയർ സ്റ്റേഷന് സമീപം രണ്ടുപേർ ലഹരിയിൽ വാഹനങ്ങൾ തടഞ്ഞു. വാഹനം തട്ടി രണ്ട് പേക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ ദിനേശ് ശ്രമിച്ചപ്പോൾ പ്രതികൾ തടയുകയും പൊലീസ് ജീപ്പ് തടഞ്ഞു നിർത്തി ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്തു. ഈ കേസിൽ മൂന്നാം തീയതി രാത്രി ഇരുവരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് സ്റ്റേഷൻ ജി.ഡി ചാർജിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥനെ മർദ്ദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |