രാജാക്കാട്:അഞ്ച്മോട്ടോർ മോഷ്ടിച്ച യുവാവ്
പൊലീസിന്റെ പിടിയിലായി. കൊന്നത്തടി കാക്കസിറ്റി പടിപ്പുരക്കൽ അജി(50)യാണ് അറസ്റ്റിലായത്. വെള്ളത്തൂവൽ എസ് വളവ് ഭാഗത്ത് വർക്ക്‌ഷോപ്പ് നടത്തുന്ന രാജൻ നന്നാക്കുന്നതിനായി സൂക്ഷിച്ച് വന്നിരുന്ന 5 മോട്ടോറുകൾ
മോഷ്ടിച്ച് അജി വില്പന നടത്തുകയായിരുന്നു.പ്രതിയെ കോടതി റിമാൻഡ് ചെയ്തു.മോഷ്ടിച്ച മോട്ടോറുകൾ അഞ്ചും പ്രതി രാജാക്കാട് ചെറുപുറത്തുള്ള ആക്രിക്കടയിൽ വിറ്റിരുന്നു. അവിടെനിന്നും 5 മോട്ടോറുകളും കണ്ടെടുത്തു.പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളത്തൂവൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |