കൊച്ചി: ചൊവാഴ്ത്തെ മികച്ച മുന്നേറ്റത്തിന് ശേഷം ഇന്ത്യൻ ഓഹരി വീണ്ടും വില്പന സമ്മർദ്ദത്തിലേക്ക് നീങ്ങി. കൺസ്യൂമർ ഉത്പന്ന കമ്പനികളുടെ ഓഹരികളാണ് കനത്ത നഷ്‌ടം നേരിട്ടത്. സെൻസെക്സ് 312.53 പോയിന്റ് ഇടിഞ്ഞ് 78,271.28ൽ എത്തി. നിഫ്‌റ്റി 42.95 പോയിന്റ് നഷ്ടത്താേടെ 23,696.30ൽ അവസാനിച്ചു. ഉൗർജ മേഖലയിലെ കമ്പനികളുടെ ഓഹരികളാണ് കനത്ത തകർച്ച ഒഴിവാക്കിയത്. ഏഷ്യൻ പെയിന്റ്സ്, നെസ്‌ലെ ഇന്ത്യ, ബ്രിട്ടാനിയ, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്സ് എന്നിവയുടെ ഓഹരികൾ കനത്ത സമ്മർദ്ദം നേരിട്ടു.
യു.എസ് ബാേണ്ടുകളുടെ മൂല്യയിടിവും ക്രൂഡോയിൽ വിലയിലുണ്ടാകുന്ന കുറവും വിപണിക്ക് ആശ്വാസം പകർന്നു. ആഭ്യന്തര ഫണ്ടുകൾ മികച്ച വാങ്ങൽ താത്‌പര്യമാണ് പ്രകടിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |