കൊച്ചി: ആഭരണ കരകൗശല വിദഗ്ദ്ധരുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനും കരകൗശല വൈദഗ്ദ്ധ്യം സംരക്ഷിക്കുന്നതിനും സമൂഹ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമായി കല്യാൺ ജുവലേഴ്‌സ് സി.എസ്.ആർ സംരംഭമായ ക്രാഫ്റ്റിംഗ് ഫ്യൂച്ചേഴ്‌സ് ആരംഭിച്ചു. ഹൃദയപൂർവമെന്ന ബ്രാൻഡ് ഫിലോസഫിയുടെ ഭാഗമായി മൂന്ന് കോടി രൂപയാണ് ചെലവാക്കുന്നത്. ആഭരണങ്ങൾ സ്വർണവും രത്നക്കല്ലുകളും മാത്രമല്ലെന്നും അവയ്‌ക്ക് ജീവൻ നൽകുന്ന കരകൗശല വിദഗ്ദ്ധരുടെ ആത്മാവും കലാവൈഭവവും ഉൾക്കൊള്ളുന്നുണ്ടെന്നും കല്യാൺ ജുവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |