ഡോളറിനെതിരെ രൂപ@87.45
കൊച്ചി: ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിക്കുന്നതും റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് കുറയ്ക്കാൻ സാദ്ധ്യതയേറിയതും രൂപയുടെ മൂല്യത്തിൽ കനത്ത തകർച്ച സൃഷ്‌ടിക്കുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ പുതിയ റെക്കാഡ് താഴ്ചയായ 87.45ൽ എത്തി. ജനുവരി ഒന്നിന് ശേഷം രൂപയുടെ മൂല്യത്തിൽ രണ്ട് ശതമാനം ഇടിവാണുണ്ടായത്. ഏഷ്യൻ കറൻസികളിൽ ഏറ്റവും കൂടുതൽ ഇടിവ് നേരിട്ടതും രൂപയാണ്. ആഗോള വ്യാപാര യുദ്ധത്തിലെ ആശങ്കകളും രൂപയ്ക്ക് തിരിച്ചടി സൃഷ്‌ടിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |